ഉഷ്ണതരംഗത്തിന്റെ പിടിയില്‍ ഫ്രാന്‍സ്; താപനില 45.9 ഡിഗ്രി സെല്‍ഷ്യസ്

പാരീസ്: ഉഷ്ണതരംഗത്തിന്റെ പിടിയില്‍ അകപ്പെട്ട് യൂറോപ്പ്. ഫ്രാന്‍സില്‍ രേഖപ്പെടുത്തിയ താപനില 45.9 ഡിഗ്രി(114.6 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണ്. രാജ്യത്തെ എക്കാലത്തേയും ഉയര്‍ന്ന താപനിലയാണിതെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ ഫ്രാന്‍സിലെ ഗല്ലര്‍ഗ്വസ് ലെ മോണ്‍ട്യൂസ് ഗ്രാമത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഫ്രാന്‍സിന്റെ നാലു മേഖലകളില്‍ കാലാവസ്ഥാ സേവനകേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.

ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇറ്റലിയില്‍ 16 നഗരങ്ങളില്‍ കൂടിയ താപനിലയെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Top