ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും.
ഡല്‍ഹി നഗരത്തില്‍ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ആര്‍ കെ ജീനാമണിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അടുത്ത 2 ദിവസങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദര്‍ഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാന്‍, ഗുജറാത്ത് പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ താപ നില 40-41 ഡിഗ്രിയിലെത്തിയിരുന്നു. താപ നില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ചൂടുകാറ്റിനും സാധ്യതയുണ്ട്.