ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായി

ഡല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കനത്തതിനെ തുടര്‍ന്ന് ദൃശ്യപരിധി 50 മീറ്ററില്‍ താഴെയായി . ഡല്‍ഹിയില്‍ 21 ട്രെയിനുകള്‍ വൈകി. ഉത്തരേന്ത്യയിലെ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചു.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ശീത തരംഗം ഇന്ന് മുതല്‍ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Top