കൊല്ലം: ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് തെന്മല മുതല്‍ ആര്യങ്കാവ് ദേശീയപാതയില്‍ ഇന്ന് മുതല്‍ നിരോധനം.പാതയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എംഎസ്എല്‍ മേഖലയിയാണ് വിള്ളല്‍ കണ്ടത്.
വിള്ളല്‍ അടക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.ചെറിയ വാഹനങ്ങള്‍ക്ക് നിരോധനമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
വാഹന നിയന്ത്രണത്തിന് പൊലിസ് സാന്നിധ്യം ഉറപ്പാക്കും.ആര്യങ്കാവ് ചെക്ക് പോസ്റ്റിന് ഇപ്പുറം വാഹനം നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് പൊലിസിന്റെ സഹായം തേടിയെന്ന് ജില്ലാ കള്ക്ടര്‍ വ്യക്തമാക്കി.