ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് വേദിയില്‍ റഷ്യയുടെ വനിതാ അമ്പെയ്ത്ത് താരം സ്വെറ്റ്‌ലേന ഗോംബൊയേവ കുഴഞ്ഞുവീണു. കനത്ത ചൂടിനെ തുടര്‍ന്നാണ് മത്സരം കഴിഞ്ഞ് അല്പസമയത്തിനകം താരം കുഴഞ്ഞുവീണത്. റാങ്കിങ് റൗണ്ടില്‍ 45ആം സ്ഥാനത്താണ് സ്വെറ്റ്‌ലേന ഫിനിഷ് ചെയ്തത്. കുഴഞ്ഞുവീണയുടന്‍ താരത്തിനു ചികിത്സ ലഭ്യമാക്കി. 33 ഡിഗ്രി സെല്‍ഷ്യസാണ് ഒളിമ്പിക്‌സ് വില്ലേജിലെ ഇന്നത്തെ താപനില.
യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 663 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ല്‍ 663 പോയിന്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തില്‍ ഭൂട്ടാന്‍ താരം കര്‍മയാണ് ദീപിക കുമാരിയുടെ എതിരാളി.
ലോക റങ്കിംഗില്‍ 191ആം സ്ഥാനത്ത് നില്‍ക്കുന്ന കര്‍മക്കെതിരെ ദീപികക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയയുടെ ആന്‍ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിന്റോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തില്‍ ഒന്നാമതാണ് ആന്‍ സാന്‍ ഫിനിഷ് ചെയ്തത്.