തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍, അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലേക്ക് ഉയരുന്നു. ഇതനുസരിച്ച് പത്ത് മിനിറ്റ് വെയില്‍ കൊണ്ടാല്‍ പോലും പൊള്ളലുണ്ടാകുമെന്നാണ് വിദഗ്ദ അഭിപ്രായം.
നിലവില്‍, കേരളത്തില്‍ പലയിടങ്ങളിലും യു.വി. ഇന്‍ഡകസ് തോത് 12 ന് മുകളിലാണ്.സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് നിശ്ചയിക്കുന്നത് പൂജ്യം മുതല്‍ 12വരെയാണ്. യു.വി.ഇന്‍ഡക്‌സ് മൂന്നു വെര ഉയര്‍ന്നാല്‍ മനുഷ്യരെ ബാധിക്കില്ല. എന്നാല്‍ 9ന് മുകളിലായാല്‍ പത്തു മിനിട്ട് വെയില്‍ കൊണ്ടാല്‍ പോലും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകും.
ഇതനുസരിച്ച്, സൂര്യ രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുന്ന രാവിലെ 11നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്ന സഹാചര്യം ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.