സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ; മണ്ണിടിച്ചിലില്‍ ഒരാളെ കാണാതായെന്നു സംശയം

തൊടുപുഴ : സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടുക്കിയിലെ മലയോര മേഖലയിലും തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലില്‍ ഒരാള്‍ അടിയില്‍പ്പെട്ടതായി സംശയമുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top