കട്ടപ്പന: ശക്തമായ മഴയെ തുടര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. ബസ് സ്റ്റാന്‍ഡിനു സമീപത്തെ തോട് നിറഞ്ഞു കവിഞ്ഞതോടെയാണ് ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറിയത്.
ഏലപ്പാറ ഭാഗത്തേക്കുള്ള റോഡുകളിലും വെള്ളത്തിലായി. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.