ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

heavyrain

തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലായിരിക്കും കാറ്റു വീശുക. കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മാത്രമല്ല, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും ഉയര്‍ന്ന തിരമാല ഭീഷണിയുണ്ട്.

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂണ്‍ 19ന് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ജൂണ്‍ 17 നും 18നും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിന്റെ മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കു-പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിനു പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ മുന്നറിയിപ്പു നിലനില്‍ക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top