തിരുവനന്തപുരം : കനത്ത മഴയെതുടര്‍ന്ന നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം ഇന്ന് പുറത്തേക്ക് ഒഴുക്കും. ഇപ്പോള്‍ 35 സെ.മി ആണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് 50 സെ.മി ആയി ഉയര്‍ത്തും.
ഇത് മൂന്നാം തവണയാണ് ഡാമില്‍നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത്.
മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.