ന്യൂഡൽഹി: കനത്ത മഴയും പൊടിക്കാറ്റും മൂലം ഡൽഹിയിൽ ജനങ്ങൾ വലഞ്ഞു. ഡൽഹി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തുടർച്ചയായി പെയ്യുന്ന മഴയിലും ആഞ്ഞടിക്കുന്ന പൊടിക്കാറ്റിലും മരങ്ങൾ കടപുഴകി, 50-70 കിലോമീറ്റർ വേഗതയിലാണു കാറ്റു വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയും പൊടിക്കാറ്റും കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഡൽഹി വിമാനത്താവളത്തിലേക്കുള്ള 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മെട്രോ സർവീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. നോയിഡ, ദ്വാരക എന്നിവിടങ്ങളിൽ സർവീസുകൾ അരമണിക്കൂർ നേരത്തേക്കു നിർത്തിവച്ചതായാണു റിപ്പോർട്ടുകൾ. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്.