തൃശ്ശൂര്‍: തൃശ്ശൂരില്‍ കനത്തമഴയിലും ചുഴലിക്കാറ്റിലും വന്‍നാശനഷ്ടം. ഞായറാഴ്ച രാത്രി വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളിലാണ് കാറ്റ് വീശിയത്.
മൂന്നുതവണയായാണ് കാറ്റ് വീശിയത്. വീടുകളുടെ മുകളിലെ ഷീറ്റുകളും മറ്റും തകര്‍ന്നു. ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറി കാറ്റടിച്ച് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രാത്രി പതിനൊന്നരയോടെയാണ് ആദ്യം കാറ്റ് വീശിയത്. പിന്നീട് 12 മണിക്കും ഒരുമണിക്കും കാറ്റ് വീശിയതായി പ്രദേശവാസികള്‍ പറഞ്ഞു. മരങ്ങള്‍ കടപുഴകുകയും നിരവധി വൈദ്യുത പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു.