തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലമാണ് ശക്തമായ കാറ്റിനുള്ള സാധ്യത കാണുന്നത്. അത് കൊണ്ട് കേരളത്ത് നിന്ന് ഒരു കാരണവശാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള തീരം, കര്‍ണാടക തീരം, മഹാരാഷ്ട്ര തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍മാലിദ്വീപ് തീരം, കൊമോറിന്‍ അതിനോട് ചേര്‍ന്നുള്ള സമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും കേരള ദുരന്ത നിവാരണ വകുപ്പ് നല്‍കുന്നുണ്ട്.
2019 ഒക്ടോബര്‍ 21 മുതല്‍ 2019 ഒക്ടോബര്‍ 23 വരെ കേരള, കര്‍ണാടക, മഹാരാഷ്ട്ര തമിഴ്‌നാട് തീരങ്ങളിലുള്ളവര്‍ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്ന് കര്‍ശനമായി നിര്‍ദേശവും വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.