തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്തമഴയുടെയും കാറ്റിന്‍രെയും പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടാന്‍ ഇടയുള്ളതിനാല്‍ രാത്രിയില്‍ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. ആവശ്യമായ നിര്‍ദേശങ്ങള്‍ അതോറിട്ടിയുടെയും മുഖ്യമന്ത്രിയുടെയും ഫെയ്സ്ബുക്ക് പേജുകളില്‍ ലഭിക്കും. ഇത് പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.