ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 11 പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഖാരി, ഫാറൂബാദ്, റായ്ബറേലി, ലക്‌നൗ, സുല്‍ത്താന്‍പൂര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ന്നും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 540 വീടുകളാണ് തകര്‍ന്നത്.