ചെങ്ങന്നൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം വളരെയധികം ദുരിതം വിതച്ച ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. തിരുവന്‍വണ്ടൂര്‍ സ്വദേശി ജോളിയേയും പിതാവിനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസം ഭക്ഷണമില്ലായിരുന്നുെവന്ന് ജോളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചെങ്ങന്നൂരില്‍ പലയിടങ്ങളിലും വീടുകളില്‍ നിന്ന് ആളുകള്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്ന് നാവികസേന പറയുന്നു.