മഴ വീണ്ടും കനത്തു; ബാണാസുരസാഗര്‍, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെയും പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.

എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടച്ചേക്കില്ല.

Top