തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്തുന്നതിന് ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്താന്‍ ഒരുങ്ങുന്നു. 20 അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ലോക ബാങ്ക് അറിയിച്ചു.
സംസ്ഥാനത്തെ അണക്കെട്ടുകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പു താഴുന്ന സാഹചര്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു സംബന്ധിച്ച് പഠനം നടത്തുവാന്‍ കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റും(സിഡബ്ല്യുആര്‍ഡിഎം) തീരുമാനിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരള്‍ച്ചയ്ക്കു കാരണമായതെന്നാണ് നിഗമനം. വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്ന് പരിശോധിക്കും.