തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ചൊവ്വാഴ്ച രാവിലെ 7.20ന് ആണ് ഷട്ടര്‍ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവില്‍ രണ്ട് സ്ലൂയിസ് ഗേറ്റ് വഴിയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടെ അറിയിച്ചു. ആരും പുഴയില്‍ ഇറങ്ങരുത്. പുഴയില്‍ മീന്‍ പിടിക്കുന്നതിനും വിലക്കുണ്ട്. പുഴയോര വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
ഇടുക്കി കല്ലാര്‍ക്കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകളും ഇന്ന് തുറക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകളും തുറന്നു.