കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. തിരച്ചിലിനിടെ കരിഞ്ചോലയില്‍ നിന്ന് മൃതദേഹത്തിന്റെ കാല്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേരെ കാണാതാകുകയും ചെയ്തിരുന്നു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു.