ചാലക്കുടി: ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴ് പേരെ കാണാതായി.
എഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. ഒപ്പം ചാലക്കുടിയില്‍ നിരവധി ക്യാമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്പുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.
ചാലക്കുടി അന്നമനടയ്ക്കു സമീപം വൈന്തലപ്പള്ളിയില്‍ മൂപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നു. വ്യാഴാഴ്ച മുതല്‍ ഇവര്‍ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്.