രക്ഷാപ്രവര്‍ത്തനത്തിനിടെ തോണി മറിഞ്ഞ് അപകടം; നാല് പേരെ കാണാതായി

drown-death

വയനാട്: കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വയനാട്ടില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. വയനാട് ചിത്രമൂലയിലാണ് സംഭവം.

അതേസമയം, വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള ജനങ്ങള്‍ക്കും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ നാവികസേനയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.

ദുരന്തനിവാരണത്തിന് ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി, എന്‍ഡിആര്‍എഫ് എന്നിവയുടേ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിശദീകരിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലേക്ക് പട്ടാളവും നീങ്ങിക്കഴിഞ്ഞു.

Top