തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് 10,000 രൂപയുടെ ധനസഹായ വിതരണം വെള്ളിയാഴ്ച പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍.
സംസ്ഥാനത്ത് നിലവില്‍ 146 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ ക്യാമ്പുകളിലായി 2,267 പേര്‍ കഴിയുന്നുണ്ടെന്നും ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ മരുന്നുകള്‍ എല്ലാ പ്രദേശത്തും എത്തിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുവരികയാണെന്നും രോഗം പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂള്‍ കലോത്സവം വേണ്ടെന്നു വെച്ചു, എന്നിരുന്നാലും ഗ്രേസ് മാര്‍ക്കിനുവേണ്ടി മത്സരങ്ങള്‍ നടത്തും ആര്‍ഭാടം ഒഴിവാക്കി കുട്ടികളുടെ കഴിവ് തെളിയിക്കാന്‍ അവസരം ഒരുക്കും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.