ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു ; ഒമാനില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

മസ്‌ക്കറ്റ് : ഒമാനില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുസന്തം, വടക്കന്‍ ബത്തീന ഗവര്‍ണറേറ്റുകളിലും ഒമാന്‍ തീരപ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

ഒമാന്‍ കടലിന്റെയും മുസന്ദത്തിന്റെയും തീരപ്രദേശങ്ങള്‍ക്ക് സമീപം കടല്‍ പരുക്കനായി മാറാനും പരമാവധി ഉയരം 2.5 മീറ്റര്‍ ഉയരത്തില്‍ വരെ സമുദ്ര തിരമാലകള്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ഭാഗങ്ങളില്‍ കനത്തതും ഒറ്റപ്പെട്ടതുമായ മഴ പെയ്തിരുന്നു. ഏറ്റവും കനത്ത മഴ കസബിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ചത് മദയിലാണ്. സുല്‍ത്താനേറ്റിന്റെ വടക്കന്‍ മേഖലകളിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും മേഘാവൃതമായ അന്തരീക്ഷം തന്നെയാണ് നിലനില്‍ക്കുന്നത്.

Top