ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. നാളത്തെ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കു മാറ്റമില്ലെന്ന് അറിയിപ്പിൽ പറയുന്നു.
കാസർക്കോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും വൈകിട്ടു നാലു മണിക്കു കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
തീവ്ര മഴയ്ക്കു സാധ്യതയുള്ള മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ടു ദിവസം കാസർക്കോട് മുതൽ കോട്ടയം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഉത്തര കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പിൽ പറഞ്ഞു.