യുഎയില്‍ അതിശക്തമായ മഴ ; കടല്‍ പ്രക്ഷുബ്ധമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയില്‍ കനത്ത മഴ. ഫുജൈറ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. കനത്ത മഴയെതുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് വിവരം.

ഫുജൈറയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 102.8 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1977നു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും 10 അടിയോളം തിരമാലകള്‍ ഉയരന്‍ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top