കേരളത്തില്‍ വീണ്ടും ശക്തമായ മഴ ; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

heavy rain

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷമുള്ള ചൂടിന് ആശ്വാസമായി കേരളത്തില്‍ വീണ്ടും മഴ ശക്തമാവുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണം. കേരളത്തില്‍ ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കുമെങ്കിലും പിന്നീട് ശക്തമാകും

ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഈ മാസം 21 മുതല്‍ മെച്ചപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത.

ചൊവ്വാഴ്ച രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും. ഇത് ആന്ധ്രാപ്രദേശ്, തെലങ്കാന തെക്കന്‍ ഒഡീഷയുടെ തീരങ്ങളിലേക്കും കടക്കും. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top