തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരള ദുരന്ത നിവാരണ അതോറിറ്റിയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി എട്ടു മണി വരെ മഴയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
മരങ്ങള്‍ക്ക് ചുവട്ടില്‍ നില്‍ക്കരുതെന്നും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചു. മെയ് എട്ടാം തിയതി വരെ മുന്നറിയിപ്പനുസരിച്ച് എല്ലാവരും കരുതിയിരിക്കണം. പാലക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ 7 സെന്റീ മീറ്റര്‍ വരെ മഴ പെയ്തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാംകുളം, തിരുവനന്തപുരം ജില്ലകളിലാണ് മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത.