സംസ്ഥാനത്ത് ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കു സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും

rain

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കേരളാതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യമേഖലകളില്‍ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top