ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരും; അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

rain

തിരുവനന്തപുരം: ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് ആശ്വാസകരമാണെന്നും, മഴയില്‍ കുറവു വന്നിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

ഈ നില തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞേക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ, മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വയനാട്ടിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും ക്യാമ്പുകള്‍ സംതൃപ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top