കനത്ത മഴ; മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍

മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏതാനും സ്ഥലങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറുകയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെ കാര്യമായി ബാധിക്കുകയും ചെയ്തതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന പാതയിലും ഹാര്‍ബര്‍ ലൈനിലുമുള്ള സബര്‍ബന്‍ ട്രെയിനുകള്‍ 20 മുതല്‍ 25 മിനിറ്റ് വരെ വൈകിയാണ് ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യരംഗത്തും മറ്റ് അവശ്യ സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ മുംബൈയില്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

രാവിലെ 7 മണി വരെ മൂന്ന് മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്യുകയായിരുന്നു. മുംബൈ നഗരത്തില്‍ 36 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ യഥാക്രമം 75 മില്ലിമീറ്ററും 73 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.

 

Top