നേര്യമംഗലം: ഇടുക്കിയില്‍ കനത്ത മഴയേത്തുടര്‍ന്ന് കൊച്ചി -മധുര ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
കൊച്ചി മൂന്നാര്‍ റൂട്ടില്‍ ഊന്നുകല്‍ മുതല്‍ നേര്യമംഗലം വരെയുള്ള ഭാഗങ്ങളിലാണ് വെള്ളം കയറിയത്. അഞ്ചു മണിക്കൂറോളമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
അതേസമയം മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ നിന്ന് തിരിച്ചു വരുന്ന വാഹനങ്ങള്‍ അടിമാലിയില്‍ നിന്ന് തിരിഞ്ഞ് പോകണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.
പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.