വയനാട്: ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
പ്രഫഷണല്‍ കോളജുകള്‍ക്കും മോഡല്‍ റെസിഡെന്‍ഷല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.