മഴ കനത്തതോടെ മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി

പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് ഷട്ടറുകളാണ് ഉയര്‍ത്തിയത്. 50 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെയും പന്പയാറില്‍ 80 സെന്റിമീറ്റര്‍ വരെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്നും അറിയിച്ചു. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Top