മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.