കനത്തമഴ; ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കത്തിൽ വലഞ്ഞ് നാട്ടുകാർ

ബെംഗളൂരു: കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിൽ പലയിടത്തും വെള്ളപ്പൊക്കം. പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ കനത്ത വെള്ളപ്പൊക്കമുണ്ടാകുന്നത്.

പ്രധാനസ്ഥലങ്ങളിലെ വീടുകളുടെ താഴ്ന്നഭാഗം വെള്ളത്തിനടിയിലായതോടെ ജനങ്ങള്‍ ദുരിതത്തിലാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.

Top