കൊച്ചി: കേരളത്തില്‍ നാശം വിതച്ച് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലുള്ള വ്യാപക മഴ ഇന്ന് പെയ്‌തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ മാറി നില്‍ക്കുന്നത് വലിയ ആശ്വാസത്തിന് വഴി വെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ മഴ മാറി നില്‍ക്കുന്നത് സഹായിക്കും. 13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ കടുത്ത ജാഗ്രത വേണമെന്നു തന്നെയാണ് മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം പല മേഖലകളിലും കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചയ്ക്ക് ശേഷം മഴയില്‍ കാര്യമായ കുറവ് ഉണ്ടാകും. റാന്നി, കോഴഞ്ചേരി ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങുന്നുണ്ട്. പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ആശങ്കയായി തന്നെ നില്‍ക്കുകയാണ്.