കനത്ത മഴ : കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Top