കനത്ത മഴ; മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഇരുനില കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ ഗോവന്ദി പ്രദേശത്താണ് അപകടം. അപകടവിവരം അറിഞ്ഞ് ബി.എം.സി അധികൃതരും അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഞായറാഴ്ച കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 30ഓളം പേരാണ് മുംബൈയില്‍ മരിച്ചത്.

 

Top