ത്രിപുരയില്‍ കനത്ത കാറ്റും മഴയും ; 739 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

ത്രിപുര: ത്രിപുരയില്‍ കനത്ത മഴയും കാറ്റും. 739 പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. പലയിടങ്ങളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് 1,039 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 40 ബോട്ടുകളാണ് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. എന്‍ഡി ആര്‍ എഫും ത്രിപുര സ്റ്റേറ്റ് റൈഫിള്‍സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Top