പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലും കണക്കിലെടുത്ത് ഇടുക്കിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
അതേസമയം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി.