അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

exam

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധി നല്‍കിയിരുന്നു. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്.

ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.

എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, പറവൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്.

മാത്രമല്ല, എംജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top