ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ കനത്ത മഴയക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒന്‍പത് മണിക്കൂറും തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ചമ്പാവതിലെ ധൗണില്‍ ദേശീയപാത 9 അടച്ചിട്ടുണ്ട്. രാംനഗറിലും മഴയെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്. ഇവിടെ ഗതാഗതം സ്തംഭിച്ച അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ജൂലൈ 23ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ദുരന്ത നിവാരണസേന ജില്ലാ മജിസ്‌ട്രേറ്റിനോട് മുന്‍കരുതല്‍, സുരക്ഷ എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും ഡല്‍ഹിയിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്.