തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ആത്മഹത്യ ചെയ്തത്. ചെളിമൂടിയ സ്വന്തം വീട്ടില്‍ തന്നെയാണ് അയാള്‍ ആത്മഹത്യ ചെയ്തത്.