സംസ്ഥാനത്ത് വീണ്ടും കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കനത്ത് മഴയ്ക്ക് സാധ്യത. ചില സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത് .

ശബരിഗിരി ജലവൈദ്യൂത പദ്ധതിയുടെ ഭാഗമായുള്ള ഡാമുകളിലേക്ക് നീരൊഴുക്കും വര്‍ധിച്ചു.

ആന്ധ്രാപ്രദേശിലും ഒഡിഷയിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴലിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ പ്രധാന കാരണം.

Top