മാലിന്യങ്ങള്‍ കൂടി; കര്‍ണാടകത്തിലെ ബെലന്ദൂര്‍ തടാകത്തില്‍ നിന്നും പത കരയിലേയ്ക്ക് ഒഴുകി

BELANDHOOR

ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകത്തിലെ ബെലന്ദൂര്‍ തടാകത്തില്‍ നിന്നും പത കരയിലേയ്ക്ക് ഒഴുകി.

തിങ്കളാഴ്ച രാത്രി നിര്‍ത്താതെ പെയ്ത മഴയിലാണ് തടാകം കരകവിഞ്ഞത്. മലിനീകരണം ക്രമാതീതയായി ഉയര്‍ന്ന ബെലന്ദൂര്‍ തടാകത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കളാണ് തടാകത്തില്‍ നിന്നും പത വരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. രണ്ടു ദശാബ്ദത്തിലേറെയായി രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ബംഗളൂരുവിലെ ഏറ്റവും മലിനീകരിക്കപ്പെട്ട ജലാശയമായി മാറിയിരിക്കുകയാണ് ബെലന്ദൂര്‍ തടാകം.

ശക്തമായ മഴ പെയ്യുമ്പോള്‍ ബെലന്ദൂരുള്‍പ്പെടെ നഗരത്തിലെ മറ്റ് തടാകങ്ങളിലും ഈ പ്രതിഭാസം ഒരു സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ചില സമയത്ത് തടാകത്തിലെ മാലിന്യങ്ങള്‍ക്ക് തീ പിടിച്ച് തടാകം കത്തിയ സംഭവങ്ങളും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top