പാലക്കാട്: മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പുയര്‍ന്നതിനാല്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും തുറന്നു.