ആലപ്പുഴ : കനത്ത മഴ തുടരുന്ന കുട്ടനാട്ടില്‍ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. വിളവെടുക്കാന്‍ പ്രായമായ ഹെക്ടറു കണക്കിന് നെല്‍ കൃഷിയാണ് വെള്ളത്തില്‍ പുതഞ്ഞ് നശിക്കുന്നത്. രണ്ടാംവിള കൊയ്ത്തിന് കര്‍ഷകര്‍ തയാറെടുക്കുമ്പോഴാണ് ശക്തമായ മഴ തുടങ്ങിയത്.
മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി കാലങ്ങളില്‍ പെയ്യുന്ന മഴ തിരിച്ചടിയായി. വെള്ളം ഒഴിയാതെ കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കാനുമാകില്ല.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കര്‍ഷകര്‍ പറയുന്നു.
മടവീഴ്ചയ്ക്ക് ശേഷം 7400 ഹെക്ടറിലെ രണ്ടാംവിള കൃഷി മാത്രമാണ് കുട്ടനാട്ടില്‍ സംരക്ഷിക്കാനായത്. ഇവയില്‍ ഭൂരിഭാഗവും കൊയ്തെടുക്കാനാകാതെ നശിക്കുകയാണ്.