ഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളിലുണ്ടായ കനത്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. ദില്ലിയിലും മുംബൈയിലും ബംഗളൂരുവിലും പെയ്യുന്ന കനത്ത മഴയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.
സംസ്ഥാനഅന്തര്‍സംസ്ഥാന പാതകളിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി. ദില്ലിയിലെ ഐടി ഹബ്ബായ ഗോര്‍ഗോണ്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്.
സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്.ജനങ്ങളോട് വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബംഗളൂരുവിലും ജനജീവിതം ദുരിതത്തിലാണ്. തിരക്കേറിയ പാതകളെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതസ്തംഭനം തുടരുകയാണ്.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാപുകളും തുറന്നിട്ടുണ്ട്.