മസ്കറ്റ് : ന്യൂനമര്‍ദത്തിന്റെ ഫലമായി മസ്കറ്റ് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ശക്തമായ ഇടിയിലും മിന്നലിലും ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
മത്ര സൂഖില്‍ നൂറുകണക്കിന് കടകളില്‍ വെള്ളം കയറി. നിരവധി വാഹനങ്ങള്‍ കുടുങ്ങി. പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും ധ്രുതഗതിയിലെ ഇടപെടലാണ് വാദികളില്‍ കുടുങ്ങിയവര്‍ക്ക് രക്ഷയായത്. മസ്കറ്റ് മേഖലയിലെ ഗതാഗത സിഗ്‌നലുകള്‍ തകരാറിലായത് വാഹനഗതാഗതത്തെയും ബാധിച്ചു.
നവംബര്‍ 22 വരെ ഒമാനില്‍ കനത്തമഴ തുടരും. തിരമാലകള്‍ ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.